ന്യൂഡൽഹി: കേരളത്തിൽ സിപിഎം വീണ സർവീസ് ടാക്സ് (വിഎസ്ടി) നടപ്പാക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കമ്പനികൾ ഹഫ്ത മാതൃകയിൽ വീണയുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന സമ്പ്രദായമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ കുടുംബാധിപത്യ ഭരണത്തിന്റെ അഴിമതിക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും കെഎംആർഎൽ കോഴ വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ നിന്നും കൊച്ചിൻ മിനറൽ പോലുള്ള കമ്പനി ഒരു സർവീസും സ്വീകരിച്ചിട്ടില്ല എന്നത് വ്യക്തമാണ്. പിന്നെ എന്തിനാണ് ഇത്തരത്തിൽ വലിയൊരു തുക അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്ന് വ്യക്തമാക്കണം. ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകേണ്ടത് കോൺഗ്രസ്- സിപിഎം സഖ്യമാണ്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേരിൽ പുതിയ നികുതി ഏർപ്പാടാക്കി എന്നാണ് അറിയാൻ സാധിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.