
മനാമ: ബഹ്റൈന്‍ ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്കിന്റെ (ഐ.എസ്.ഡി.ബി) ധനസഹായത്തോടെ ബഹ്റൈനിലെ ജസ്രയില്‍ പുതിയ പവര്‍ സ്റ്റേഷന് സ്ഥാപിക്കാനുള്ള കരാര്‍ സംബന്ധിച്ച നിയമത്തിന് 2025 (26) രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അംഗീകാരം നല്കി.
നേരത്തെ ശൂറ കൗണ്‍സിലും പ്രതിനിധി സഭയും അംഗീകാരം നല്കിയ ഈ നിയമം 400 കിലോവാള്ട്ടില് പ്രവര്‍ത്തിക്കുന്ന പുതിയ പവര്‍ സ്റ്റേഷന് നിര്‍മാണത്തിന് പച്ചക്കൊടി കാണിക്കുന്നതാണ്. ഇതില്‍ ഒരു ചട്ടക്കൂട് കരാര്‍, ഒരു ഏജന്‍സി കരാര്‍, ബഹ്റൈന്‍ സര്‍ക്കാരും ഐ.എസ്.ഡി.ബിയും തമ്മിലുള്ള ഗാരന്റി കരാര്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ കരാറുകളില്‍ ആദ്യം ഒപ്പുവെച്ചത് 2024 സെപ്റ്റംബര്‍ 9നാണ്.
കരാറുകള്‍ നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ബാധ്യസ്ഥരാണ്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് നിയമം പ്രാബല്യത്തില്‍ വരും.
