ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായി എത്തുന്ന ‘അർച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തമായ ലുക്കിലാണ് ഐശ്വര്യ പോസ്റ്ററിലുള്ളത്. ഐശ്വര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം അഖിൽ അനിൽകുമാർ ആണ് സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനാണ് അഖിൽ. അഖിലിനൊപ്പം അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. നര്‍മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. മാര്ട്ടിന് പ്രക്കാട്ട്, സിബി ചവറ, രഞ്ജിത് നായർ എന്നിവരാണ് നിർമാണം.
