സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാന സംരംഭമായ ഗംഗുഭായ് കത്യവാടിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആലിയ ഭട്ട് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം ഇപ്പോള്‍ ഫെബ്രുവരി 25 ന് തീയറ്ററുകളില്‍ എത്തും. ഇതിനുമുമ്പ്, കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ഗംഗുഭായ് കത്യവാഡിയുടെ റിലീസ് നിരവധി തവണ മാറ്റിവച്ചു.
ഹുസൈന് സെയ്ദിയുടെ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ജീവചരിത്ര ക്രൈം ഡ്രാമയാണ് ഗംഗുഭായ് കത്യവാടി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജയന്തിലാല്‍ ഗഡയാണ്. ആലിയ ഭട്ടിനെ കൂടാതെ അജയ് ദേവ്ഗണ്, ശന്തനു മഹേശ്വരി എന്നിവരും ഗംഗുഭായ് കത്യവാടിയില് അഭിനയിക്കുന്നു.
