മനാമ : ന്യൂ മില്ലേനിയം സ്കൂൾ 15-ാം വാർഷിക ദിനം ആഘോഷിച്ചു. ചെയർമാൻ ഡോ. രവി പിള്ള, മറ്റ് വിശിഷ്ടാതിഥികൾ, പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രിയുടെ കോടതി ഇൻഫർമേഷൻ & ഫോളോ അപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം അൽ ദോസരി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ, തുടർ വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ജാഫർ അലി അൽ ഷെയ്ഖ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൊസൈറ്റി പ്രസിഡന്റ് ഡോ. ജാസിം ഹാജി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ സ്പെഷ്യലിസ്റ്റ് അബ്ദുൾ റഹ്മാൻ ഹുസൈൻ ദരാജ് എന്നിവർ പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിശിഷ്ടാതിഥികൾ, വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, എന്നിവരും പങ്കെടുത്തു.സ്കൂൾ ഹെഡ് ബോയ് അനികേത് റെയ്ന, ഹെഡ് ഗേൾ ആരുഷി മധു അശ്വനി എന്നിവരാണ് സ്വാഗത പ്രസംഗം നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ അരുൺ കുമാർ ശർമ സ്കൂളിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.മൂന്ന് രക്ഷാകർതൃ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് സ്കൂളിനെ സ്ഥിരമായി പിന്തുണച്ചതിന് പ്രത്യേക മെമന്റോകൾ നൽകി. സ്കൂളിനൊപ്പം പതിനഞ്ചും പത്തും വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കും കഴിഞ്ഞ സെഷനിൽ 100% ഹാജർ നേടിയവർക്കും മെമന്റോ നൽകി.മികച്ച ഹൗസ് ട്രോഫി നെഹ്രു ഹൗസിന് സമ്മാനിച്ചു.‘റെൻഡെസ്വസ് വിത്ത് ദി ക്ലാസിക്കുകൾ’ എന്ന തീം അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക പരിപാടിയും അരങ്ങേറി. നൃത്തം, നാടകം, സംഗീതം തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.
Photo Credits-sanuraj