മസ്കത്ത്: ഒമാനിൽ അടുത്തയാഴ്ച പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ കാറ്റിന്റെ സാന്നിദ്ധ്യം കാരണം മഴ കുറയും.
അതേസമയം, ന്യൂനമർദ്ദത്തിന്റെ ആഘാതം ആഴ്ചയിലുടനീളം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പർവതശിഖരങ്ങളിൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയ്ക്കൊപ്പം താപനിലയിൽ ഗണ്യമായ കുറവുമുണ്ടാകും.