ന്യൂയോർക്ക് : ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം സി എസ് ഐ ജൂബിലി മെമ്മോറിയൽ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. ഷാലു ടി. മാത്യു (പ്രസിഡന്റ്). ഫാ.ജോൺ തോമസ് (വൈസ് പ്രസിഡന്റ് ), കളത്തിൽ വർഗീസ് (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് (ഷാജി) (സെക്രട്ടറി), ഗീവർഗീസ് മാത്യൂസ് , ജിൻസൺ പത്രോസ് (ജോയിന്റ് സെക്രട്ടറിമാർ) ജോൺ താമരവേലിൽ (ട്രഷറർ) ജോൺ തോമസ് (ജോയിന്റ് ട്രഷറർ) തോമസ് തടത്തിൽ (ഓഡിറ്റർ), എന്നിവരെയും വർഗീസ് കുര്യൻ, തോമസ് വർഗീസ് , അച്ചാമ്മ മാത്യു, ബോബിൻ വർഗീസ്, കെ.പി. വർഗീസ്, എബ്രഹാം സി. തോമസ്, ജോൺ വർക്കി, പ്രേംസി ജോൺ (പ്രോഗ്രാം കോർഡിനേറ്റർസ്) എന്നിവർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റി രൂപികരിച്ചു.
