മനാമ: കഴിഞ്ഞ ഏഴു വർഷങ്ങളായി ബഹ്റൈനിലെ കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറഞ്ഞ പ്രവർത്തനം കാഴ്ച വെക്കുന്ന ബഹ്റൈൻ ലാൽ കെയേഴ്സിന് അടുത്ത രണ്ട് വർഷത്തേക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു . പത്മഭൂഷൺ മോഹൻലാലിൻറെ ആരാധകരുടെ സംഘടനയായ ബഹ്റൈൻ ലാൽ കെയേഴ്സ് അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളെ സൂം മീറ്റിങ്ങിലൂടെ നടന്ന വാർഷിക യോഗത്തിലൂടെ തിരഞ്ഞെടുത്തു.
ജഗത് കൃഷ്ണകുമാർ കോ-ഓർഡിനേറ്റർ ആയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ എഫ്. എം ഫൈസൽ (പ്രസിഡണ്ട് ) , ഷൈജു കമ്പത്ത് (സെക്രട്ടറി), ജസ്റ്റിൻ ഡേവിസ് (ട്രഷറർ) എന്നിവർ നയിക്കും.
ടിറ്റോ ഡേവിസ്, അരുൺ. ജി. നെയ്യാർ ( വൈസ് പ്രസിഡണ്ട്മാർ ) മണിക്കുട്ടൻ, അരുൺ തൈക്കാട്ടിൽ (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെയും തിരഞ്ഞെടുത്തു. തോമസ് ഫിലിപ്പ് (ചാരിറ്റി വിങ്ങ് സെക്രട്ടറി ), ദീപക് തണൽ(എന്റർടൈൻമെന്റ്സെക്രട്ടറി ) , സുബിൻ സുരേന്ദ്രൻ (മെമ്പർഷിപ് സെക്രട്ടറി ), ഷാൻ, വിഷ്ണു വിജയൻ , വിഷ്ണു വാമദേവൻ, പ്രജിൽ പ്രസന്നൻ , അനു കമൽ, പ്രശാന്ത്, രതിൻ, അജി ചാക്കോ, ബിബിൻ, ഹരി, പ്രദീപ്, ഗോപേഷ്, വൈശാഖ്, രഞ്ജിത്, ജ്യോതിഷ് എന്നിവരാണ് മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ഈ കൊറോണ പ്രതിസന്ധി കാലത്തു സമൂഹത്തിനു ഊർജ്ജവും അതി ജീവന ശക്തിയും നൽകുന്ന രീതിയിൽ നിരവധി സഹായപ്രവർത്തനങ്ങൾ നാട്ടിലും ഓൺലൈനിലൂടെ ലോകത്തെങ്ങുമുള്ള മലയാളികൾക്കിടയിലും നടത്തിക്കൊണ്ടിരിക്കുന്ന മോഹൻലാലിൻറെ അനുഗ്രഹവും, ആശീർവാദവും തങ്ങൾക്കു കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജം നൽകുന്നതായും തുടർന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ട് പ്രവർത്തനം മുൻപോട്ടു കൊണ്ട് പോകുമെന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.