
മനാമ: സമൂഹത്തിൽ ജോലി കിട്ടാതെയോ, മറ്റു കാരണങ്ങളാലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കുന്നതിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ, ഐസിആർഎഫ് ബഹ്റൈൻറെ സംരഭത്തിന് ന്യൂ ഹൊറൈസൺ സ്കൂൾ (എൻഎച്ച്എസ്) ഡ്രൈറേഷൻ കിറ്റുകൾ സംഭാവന ചെയ്തു.
എൻഎച്ച്എസ് ചെയർമാൻ ജോയ് മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ്, ഐസിആർഎഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, അംഗം ദീപ്ഷിക എന്നിവരുടെ സാന്നിധ്യത്തിൽ ഈ സംരംഭത്തിന് നേതൃത്വം നൽകിയ ആവേശഭരിതരായ വിദ്യാർത്ഥികൾ കിറ്റുകൾ കൈമാറി.
ഭക്ഷ്യസഹായം ആവശ്യമുള്ളവർക്കും ഇത്തരം മഹത്തായ പ്രവർത്തനത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കും ഐസിആർഎഫ് ഹെൽപ്പ്ലൈൻ നമ്പറുകളിൽ വിളിക്കാം – 35990990 അല്ലെങ്കിൽ 38415171.
