
മനാമ: ബഹ്റൈന്‍ നാഷണല്‍ ആര്‍ക്കൈവ് സെന്ററിന്റെ പുതിയ തലവനായി അഹമ്മദ് മുഹമ്മദ് അബ്ദുല്‍ കരീം അല്‍ മനായിയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (55) പുറപ്പെടുവിച്ചു.
പ്രധാനമന്ത്രിയുടെ ശുപാര്‍ശയുടെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉത്തരവ് പുറപ്പെടുവിച്ച തിയതി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉത്തരവ് നടപ്പാക്കാനും ഗസറ്റില്‍ പ്രസിദ്ധീകരിക്കാനുമുള്ള ചുമതല പ്രധാനമന്ത്രിക്കാണ്.
