ഏറ്റവുമധികം ഡയമണ്ടുകളുമായി മോതിരം നിർമിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹൈദരാബാദിലെ സ്വർണ വ്യാപാരി. ഹൈദരാബാദിലെ കോട്ടി ശ്രീകാന്ത് എന്ന സ്വര്‍ണ വ്യാപാരിയാണ് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. ദി ഡിവൈൻ- 7801 ബ്രഹ്മ വജ്ര കമലം എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം നിർമിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഗിന്നസ് റെക്കോർഡ് നേടിയ ഡയമണ്ട് മോതിരം അനാച്ഛാദനം ചെയ്തിരുന്നു. മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അപൂർവ പുഷ്പമായ ബ്രഹ്മ കമലത്തിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ടാണ് ഈ മോതിരം നിർമിച്ചിരിക്കുന്നത്. ഈ പൂവിന് ഔഷധഗുണങ്ങളുണ്ടെന്നും കരുതപ്പെടുന്നു.
2018 ലാണ് ഇങ്ങനെയൊരു മോതിരത്തെ കുറിച്ച് ആദ്യം ആലോചിച്ചത്. 11 മാസം എടുത്താണ് മോതിരം പൂർത്തിയാക്കിയത്. എട്ട് ദളങ്ങൾ വീതമുള്ള ആറ് പാളികളായാണ് മോതിരം തയ്യാറാക്കിയിരിക്കുന്നത്. മോതിരത്തിന്റെ നിർമ്മാതാക്കൾ കഴിഞ്ഞ വർഷമാണ് ഗിന്നസ് റെക്കോർഡിന് മോതിരം സമർപ്പിച്ചത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
നിരവധി തവണ പരിശോധിച്ചുറപ്പിച്ചതിന് ശേഷം ‘ഏറ്റവും കൂടുതൽ ഡയമണ്ടുകളുള്ള മോതിരം’എന്ന ബഹുമതി നൽകുകയും ചെയ്തു. മോതിരത്തിൽ ഉപയോഗിച്ച വജ്രങ്ങൾ സ്വാഭാവികമാണെന്നും അധികൃതർ ഉറപ്പുവരുത്തി. അതേസമയം ഗിന്നസ് റെക്കോർഡ് നേടാനായതിൽ സന്തോഷമുണ്ടെന്ന് മോതിരം നിർമിച്ച ശ്രീകാന്ത് പറഞ്ഞു.