ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റുകൾക്ക് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ മാർഗനിർദേശം. കോർപറേറ്റ് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ആരോപണങ്ങളുടെ പേരിൽ മാത്രം വിളിച്ചുവരുത്തരുത്. ജി.എസ്.ടി കസ്റ്റംസ് അധികൃതർക്കാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയത്. അറസ്റ്റ് ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ കുടുംബത്തെയും കമ്പനി മാനേജ്മെന്റിനെയും 24 മണിക്കൂറിനകം അറിയിക്കണം. അറസ്റ്റിന്റെ കാരണങ്ങൾ ഉടനെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും നിർദേശങ്ങളിലുണ്ട്. ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റ് കൂടുന്നതായി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
Trending
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു
- സർഗയുടെ കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു
- പ്രിയങ്ക വയനാട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് നേതാക്കളെ കാണും
- എയര്‍ ഇന്ത്യ- സിയാല്‍ ചര്‍ച്ച വിജയം; ലണ്ടന്‍ സര്‍വീസ് നിര്‍ത്തില്ല
- ബഹ്റൈന്‍ നിയമമന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി