
മനാമ: ബഹ്റൈന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പുതിയ ഡയറക്ടര്‍മാരെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉത്തരവ് 2025 (28) പുറപ്പെടുവിച്ചു.
ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ജാസിം ഹസ്സന് അല്‍ തമീമി, ലെഫ്റ്റനന്റ് കേണല്‍ ഹമദ് ഖലീല്‍ ഇബ്രാഹിം അല്‍ ജാസിം, ലെഫ്റ്റനന്റ് കേണല്‍ ഈസ അബ്ദുല്ല ഹമദ് അല്‍ ഖലീഫ, ലെഫ്റ്റനന്റ് കേണല്‍ ഇസ്മാഈല്‍ നാജി മുഹമ്മദ് അല്‍ അമീന്, ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഖാലിദ് സാലിം അല്‍ അബ്സി, മേജര്‍ ഹസ്സന് ഖാലിദ് അബ്ദുല്ല അല്‍ മനസീര്‍, മേജര്‍ നാസര്‍ ഖലീഫ അഹമ്മദ് അല്‍ ഫദാല, മേജര്‍ യൂസഫ് മുഹമ്മദ് ഹസ്സന് അബ്ദുറഹ്മാന് എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍.
ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്തങ്ങളും നിയമിക്കപ്പെടുന്ന ഓരോ വ്യക്തിയുടെയും യോഗ്യതകളും അനുഭവപരിചയവും അനുസരിച്ച് ആഭ്യന്തര മന്ത്രി പുതിയ ഡയറക്ടര്‍മാരെ മന്ത്രാലയത്തിലെ ഒഴിവുള്ള വകുപ്പുകളിലേക്ക് നിയോഗിക്കും.
