
മനാമ: ബഹ്റൈന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ രണ്ടു പുതിയ ഡയറക്ടര്‍മാരെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉത്തരവ് 2025 (56) പുറപ്പെടുവിച്ചു.
വാര്‍ത്താവിനിമയ മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് നിയമനം. ഷെയ്ഖ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ജാബര്‍ അല്‍ ഖലീഫയെ മന്ത്രാലയത്തിലെ റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടറായും അബ്ദുറഹ്മാന് ഖാലിദ് അല്‍ മെദ്ഫയുടെ പിന്‍ഗാമിയായി ന്യൂസ് സെന്ററിന്റെ ഡയറക്ടറായി അസ്സ സാദ് താനി ജൗഹറിനെയുമാണ് നിയമിച്ചത്.
ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കേണ്ടത് വാര്‍ത്താവിനിമയ മന്ത്രിയാണ്. ഇത് പുറപ്പെടുവിച്ചതിനു ശേഷം പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയുംചെയ്യും.
