
മനാമ: ബഹ്റൈന്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയത്തില്‍ പുതിയ ഡയറക്ടറെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉത്തരവ് 2025 (53) പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
യൂസഫ് മുഹമ്മദ് ജുമ അല്‍ ഖസ്സബിന് പകരക്കാരനായി മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആന്റ് കൃഷി മന്ത്രാലയത്തിലെ അക്വിസിഷന്‍ ആന്റ് കോമ്പന്‍സേഷന്‍ ഡയറക്ടറേറ്റിന്റെ ഡയറക്ടറായി അമാനി ഖമീസ് മുഹമ്മദ് അല്‍ ദോസേരിയാണ് നിയമിച്ചത്.
ഉത്തരവ് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി നടപ്പിലാക്കും. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും പുറപ്പെടുവിക്കുന്ന നിമിഷം മുതല്‍ പ്രാബല്യത്തില്‍ വരികയുംചെയ്യും.
