
മനാമ: ബഹ്റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വയോണ്മെന്റിന്റെ (എസ്.സി.ഇ) എക്സിക്യൂട്ടീവ് ഓഫീസിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവായി ഷെയ്ഖ് ഈസ ബിന്‍ മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (56) പുറപ്പെടുവിച്ചു.
ഷെയ്ഖ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ പിന്‍ഗാമിയായി മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ റാങ്കോടെ നിയമിച്ചത്.
സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വയോണ്മെന്റിന്റെ പ്രസിഡന്റ് ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കും. ഇത് പുറത്തിറക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയുംചെയ്യും.
