മനാമ: ജനിതകമാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം ബഹ്റൈനിലും കണ്ടെത്തിയതായി കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ ടാസ്ക്ഫോഴ്സ് ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ ബഹ്റൈൻ കർശനമാക്കി.
റെസ്റ്റോറൻ്റുകളിൽ ഡൈനിംഗ് നിരോധനം ഏർപ്പെടുത്തി. ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്കാണ് അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് നിർത്തിവച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും പ്രവർത്തനം ജനുവരി 31 മുതൽ താൽക്കാലികമായി നിർത്തിവച്ചു. പകരം ഓൺലൈൻ ക്ലാസുകൾ മാത്രമായി തുടരണം.