കുഞ്ചാക്കോ ബോബന് വിനായകന് ജോജു ദിലീഷ് പോത്തന് എന്നിവരെ പ്രധാന താരങ്ങളാക്കി കമല്‍ കെ എം സംവിധാനം ചെയ്യുന്ന ചിത്രമാണ് പട. സിനിമയിലെ അര്ജുന് രാധാകൃഷ്ണന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടത്. അജയ് ശ്രീപദ് ഡാങ്കെ ഐ.എ.എസ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം ഫെബ്രുവരി 11ന് തിയേറ്ററുകളിലെത്തിയേക്കും. സംവിധായകന് കമല്‍ കെ എമ്മിന്റെ രണ്ടാമത്തെ ചിത്രമാണ് പട, നിരൂപക പ്രശംസ നേടിയ ഹിന്ദി ചിത്രമായ ഐഡി (2012) ആണ് ആദ്യ ചിത്രം. ഗീതാഞ്ജലി ഥാപ്പ ആയിരുന്നു ചിത്രത്തിലെ നായിക.ചിത്രം പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ 1996ല്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.
