തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ എച്ച് ആർ ഡബ്ളിയു എസിൻ്റെ കാലപ്പഴക്കം ചെന്ന കാത്ത് ലാബ് മാറ്റി സ്ഥാപിക്കുന്നതുവരെ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ലഭ്യമാക്കാൻ ബദൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബി എസ് സുനിൽകുമാർ അറിയിച്ചു. ഈ തീരുമാനം നേരത്തേ തന്നെ എടുത്തതാണ്. നിലവിലുള്ള എച്ച് ഡി എസിൻ്റെ കാത്ത് ലാബിനു പുറമേ ന്യൂറോ കാത്ത് ലാബിലും ഇൻ്റർവെൻഷണൽ റേഡിയോളജി കാത്ത് ലാബിലുമായാണ് ബദൽ സംവിധാനമൊരുക്കിയിരിക്കുന്നത്. ഫലത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു കാത്ത് ലാബിനു പകരം മൂന്നു കാത്ത് ലാബുകൾ കാർഡിയോളജി വിഭാഗത്തിലെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ ഉപയോഗിക്കും. അതുകൊണ്ടു തന്നെ കാർഡിയോളജി വിഭാഗത്തിലെ ശസ്ത്രക്രിയകൾ എച്ച് ഡി എസ് കാത്ത് ലാബിൽ മാത്രമായി പരിമിതപ്പെട്ടുവെന്ന പത്രവാർത്ത വാസ്തവ വിരുദ്ധമാണെന്നും സൂപ്രണ്ട് അറിയിച്ചു.
അതേസമയം കെ എച്ച് ആർ ഡബ്ളിയു എസിൻ്റെ പുതിയ കാത്ത് ലാബ് മൂന്നു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് കെ എച്ച് ആർ ഡബ്ളിയു എസ് എം ഡി
പി കെ സുധീർ ബാബു പറഞ്ഞു. എട്ടു കോടി രൂപ ചെലവഴിച്ചാണ് പുതിയ കാത്ത് ലാബ് സ്ഥാപിക്കുന്നത്. സപ്ലൈ ഓർഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. 12 വർഷം പഴക്കമുള്ള പഴയ കാത്ത് ലാബിൻ്റെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയത് സ്ഥാപിക്കുന്നത്.
Trending
- പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി
- ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം; അര്‍ഹരുടെ ആദ്യപട്ടിക ജനുവരി ആദ്യവാരം പുറത്തിറക്കും
- 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അനന്തപുരി ഒരുങ്ങി
- 10 കോടി വിത്തുകളുമായി ആകാശത്തേക്ക് ഒരു ലക്ഷം ബലൂണുകൾ, അബുദാബിയിൽ വിസ്മയക്കാഴ്ച
- 10 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
- കലോത്സവത്തിനൊരുങ്ങി തലസ്ഥാന നഗരി; ഉദ്ഘാടനം ശനി രാവിലെ 10ന്
- കുണ്ടറ ഇരട്ടക്കൊല കേസ് പ്രതിയെ നാട്ടിലെത്തിച്ചു; പ്രതി ലഹരിക്ക് അടിമ
- പത്താം ക്സാസുകാരിക്കെതിരെ റോഡിൽ ലൈംഗികാതിക്രമം; യുവാവ് പിടിൽ