മനാമ: വരുന്ന അധ്യയന വർഷത്തേക്കുള്ള മന്ത്രാലയത്തിന്റെ പരിശീലന പദ്ധതികൾ വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ-നുയിമി പ്രഖ്യാപിച്ചു. പരിശീലന പദ്ധതിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 12,000 ട്രെയിനികൾക്കായി 160 പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ സെമസ്റ്ററിൽ 69 പ്രോഗ്രാമുകളാണ് നടക്കുന്നത്.
10561 ട്രെയിനികൾക്ക് പ്രയോജനം ചെയ്യുന്ന 157 പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം വിജയിച്ചതായി ഡോ. അൽ-നുയിമി അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലെയും ജീവനക്കാരെ വളർത്തുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പരിശീലന പരിപാടികളാണ് മന്ത്രാലയം നൽകുന്നത്.