മനാമ: ബഹ്റൈൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഓണാഘോഷ വിപണിയായ “നെസ്റ്റോ പൊന്നോണം 2024” ന് തുടക്കമായി. ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ വച്ച് നടന്ന പരിപാടി പ്രശസ്ത ടെലിവിഷൻ അവതാരകനും മജിഷ്യനുമായ രാജ് കലേഷ് ഉത്ഘാടനം ചെയ്തു. ചെണ്ട മേളത്തിൻറെ അകമ്പടിയോടു നടന്ന പരിപാടിയിൽ മഹാബലി ഉപഭോക്താക്കളെ ഓണം ആശംസ അറിയിച്ചു.
പച്ചക്കറികൾ, പഴങ്ങൾ, അരി, ശർക്കര, കശുവണ്ടി, നെയ്യ് ഓണ സദ്യക്കായുള്ള വിഭവങ്ങളും ഓണം സ്പെഷ്യൽ വസ്ത്രങ്ങളുടെ വലിയ ശേഖരവും ഉപഭോക്താക്കായി ഒരുക്കിയിട്ടുണ്ട്. ബഹ്റിനിലെ മലയാളി സമൂഹത്തിന് ഓണം ആഘോഷമാക്കുവാൻ ഇരുപത്തി അഞ്ചോളം വിഭവങ്ങൾ അടങ്ങിയ ഓണ സദ്യയും വിവിധ തരം ഓഫറുകളും നെസ്റ്റോയുടെ എല്ലാ മാർക്കറ്റുകളിലും സെപ്തംബർ ഏഴു മുതൽ പതിനഞ്ചുവരെ ലഭ്യമാണെന്നും നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് അധികൃതർ അറിയിച്ചു.
നാദിർ ഹുസൈൻ (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), സോജൻ ജോർജ്(ഫിനാൻസ് മാനേജർ) പർച്ചേസിംഗ് മാനേജർ നൗഫൽ കുഴുങ്കിൽപടി, ജീപാസ് ബഹ്റൈൻ ഫിനാൻസ് മാനേജർ ബൈജു കെ.കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.