കോഴിക്കോട്: കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച അയൽവാസികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ബാബുവിനെ വീട്ടിൽ കഴുത്തറുത്ത നിലയിലും രാജീവിനെ വിറക് ഷെഡിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രാജീവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ബാബുവിനെയാണ് ആദ്യം സ്വന്തം വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് അയൽവാസിയായ രാജീവിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിറക് ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
പൊലീസ് വിശദമായ അന്വേഷണം നടത്തി. പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് പൊലീസ് നീങ്ങും.