പത്തനംതിട്ട : പട്ടികജാതി വിഭാഗത്തിൽപെട്ട 14 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 31കാരന് 48 വർഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃക്കൊടിത്താനം അമര കിഴക്കേകുന്നിൽ വീട്ടിൽ നിന്ന് പുറമറ്റം കരിങ്കുറ്റിമലയിൽ വന്നുതാമസിക്കുന്ന കള്ളാട്ടിൽ റിജോമോൻ ജോണി (സനീഷ് -31) നാണ് ശിക്ഷ ലഭിച്ചത്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും അനുഭവിക്കണം. 2020 മുതലാണ് കേസിനാസ്പദമായ സംഭവം.വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ് റിജോമോൻ. ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച ശേഷമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. ഇതിനിടെ പെൺകുട്ടിയുടെ അയൽവാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണിൽ നിന്ന് പെൺകുട്ടി പ്രതിയെ വിളിച്ചിരുന്നത് മുതലാക്കി ചങ്ങാത്തം സ്ഥാപിക്കുകയും അവരുമായി ഒളിച്ചോടുകയും ചെയ്തു.ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾ വഴി പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ അഡ്വ.ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്തിമവാദം പൂർത്തിയായ ശേഷം പ്രതി ഒളിവിൽ പോയി. തുടർന്ന് വിവിധ സ്ഥലങ്ങളിൽ രണ്ടാം ഭാര്യയോടും കുട്ടിയോടും ഒപ്പം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഷാഡോ പൊലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്തു. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പി.എസ്.വിനോദാണ് അന്വേഷണം നടത്തിയത്. അന്തിമ ചാർജ് കോടതിയിൽ സമർപ്പിച്ചത് ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറാണ്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു