മനാമ: മലയാളത്തിന്റെ അഭിനയ കുലപതി നെടുമുടി വേണുവിൻറെ വിയോഗത്തിൽ ഹരിഗീതപുരം ബഹ്റൈന്റെ ആദരാഞ്ജലികൾ അർപ്പിച്ചു. മനുഷ്യസ്നേഹിയും അതുല്യ കലാകാരനുമായ നെടുമുടി വേണൂവിൻറെ നിര്യാണം മലയാളം സിനിമക്ക് ഒരു തീരാനഷ്ടമാണ് .
അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഹരിഗീതപുരം ബഹ്റൈൻ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
