മുംബൈ: ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിന്റെ വലംകൈയ്യും ധർമ്മ പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ക്ഷിതിജ് രവി പ്രസാദിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ക്ഷിതിജിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ അവിടെ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. ഏകദേശം 20 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.


