
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ സെക്കന്‍ഡറി സ്കൂളുകള്‍ക്കായുള്ള നാസര്‍ ബിന്‍ ഹമദ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ അല്‍ ഹിദായ അല്‍ ഖലീഫിയ സെക്കന്‍ഡറി ബോയ്സ് സ്കൂള്‍ ടീം വിജയിച്ചു.
അല്‍ ഹിദായ അല്‍ ഖലീഫിയ സ്കൂള്‍ ടീം 1-0ന് റിഫാ ഈസ്റ്റ് സെക്കന്‍ഡറി ബോയ്സ് സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. അല്‍ ഹിദായ അല്‍ ഖലീഫിയയ്ക്ക് ഒന്നാം സ്ഥാനത്തിനും റിഫാ ഈസ്റ്റ് രണ്ടാം സ്ഥാനത്തിനും നാസര്‍ സയന്റിഫിക് ആന്റ് ടെക്നിക്കല്‍ സെന്ററിന് മൂന്നാം സ്ഥാനത്തിനുമുള്ള ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് ടൂര്‍ണമെന്റ് ട്രോഫികള്‍ സമ്മാനിച്ചു.
എസ.്സി.വൈ.എസ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ.്എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, എസ്.സി.വൈ.എസ്. രണ്ടാം ഡെപ്യൂട്ടി ചെയര്മാന് ഷെയ്ഖ് ദുഐജ് ബിന്‍ സല്മാന് അല്‍ ഖലീഫ, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ജി.എസ്.എ. സി.ഇ.ഒ. ഡോ. അബ്ദുറഹ്മാന് അസ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
