ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ നയൻതാര നായികയാകുമെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യന്‍ ഹിറ്റ് സംവിധായകന് ആറ്റ്ലീയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന് അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന പത്താന് ശേഷമായിരിക്കും ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.
ചിത്രത്തിന്റെ നിർമ്മാണം ഷാരൂഖ് ഖാന്റെ കമ്പനിയായ റെഡ് ചില്ലീസ് നിർവഹിക്കും. ഇത് ഒരു പാൻ ഇന്ത്യ ചിത്രമായിരിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ആക്ഷന്‍-ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ആറ്റ്ലീ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രമായി നയന്‍താരയെയാണ് അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും തുടക്കം മുതല്‍ പരിഗണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് എത്തുന്നത്.