താരറാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുട്ടികൾ. വിഘ്നേഷ് ശിവനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇരട്ട ആൺകുട്ടികളെയാണ് താര ദമ്പതികൾ വരവേറ്റിരിക്കുന്നത്. ഞങ്ങളുടെ ഉയിരും ഉലകവും എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കുവെച്ചത്.
7 വര്‍ഷത്തെ പ്രണയജീവിതത്തിനു ശേഷം ഇക്കഴിഞ്ഞ ജൂണ്‍ 9ന് മഹാബലിപുരത്തു വെച്ചാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവാഹനിശ്ചയം നടന്നകാര്യം ഇരുവരും വെളിപ്പെടുത്തിയത്. അതിനുമുമ്പും വേദികളിലും യാത്രകളിലും ഒരുമിച്ചുണ്ടായിരുന്ന ഇരുവരും തങ്ങളുടെ പ്രണയം മറച്ചുവെച്ചിരുന്നില്ല. നിരവധി താരങ്ങള്‍ പങ്കെടുത്ത വര്‍ണാഭമായ വിവാഹച്ചടങ്ങ് നയന്‍സിന്റെ താര ജീവിതത്തോട് ചേര്‍ത്ത് ഒരു ഡോക്യുമെന്ററിയായി നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്നുണ്ട്.