ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തിൽ താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
താരവിവാഹത്തിൽ പങ്കെടുക്കാൻ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനും മഹാബാബലിപുരത്തെത്തി. ഷാരുഖ് ഖാന്റെ ചിത്രങ്ങൾ പുറത്തുവന്നു. പേസ്റ്റൽ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് തന്റെ നായികയുടെ സ്പെഷ്യൽഡേയിൽ പങ്കെടുക്കാൻ സൂപ്പർതാരം എത്തിയത്. ഷാരൂഖിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ബോളിവുഡ് ചിത്രത്തിൽ നയൻതാരയാണ് നായിക. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.

താലിചാര്‍ത്തിയതിനു ശേഷം നയന്‍താരയുടെ നെറ്റിയില്‍ ചുംബിക്കുന്ന വിഘ്നേഷിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് . വിഘ്നേഷ് തന്നെയാണ് ചിത്രം പങ്കുവച്ചത്. 10 ന്റെ അളവില്‍, അവള് ഒന്‍പത് ഞാന്‍ ഒന്ന്. ദൈവത്തിന്റെ കൃപയിലും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തിനും സുഹൃത്തുക്കളുടെ ആശംസയിലും പുതിയ തുടക്കം. ജസ്റ്റ് മാരീഡ്- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

പരമ്പരാഗത പട്ടുസാരിയില്‍ നിന്ന് മാറി ത്രെഡ് വര്‍ക്കിലുള്ള ചുവന്നവേഷത്തില് അതിസുന്ദരിയാണ് നയന്‍താര. ഇതിനൊപ്പം പച്ച കല്ലുപതിച്ച വജ്രാഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

മഹാബലിപുരത്തെ റിസോർട്ടിൽ വച്ച് നടന്ന ചടങ്ങിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. തമിഴിലേയും ബോളിവുഡിലേയും അടക്കം വമ്പൻ താരങ്ങളാണ് നയൻസ്- വിക്കി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ രജനീകാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, വിജയ്, ചിരഞ്ജീവി, സൂര്യ, അജിത്ത് കുമാർ, കാർത്തി തുടങ്ങിയ തമിഴ് സിനിമയിലെ മുൻനിര താരങ്ങളെല്ലാം വിവാഹആഘോഷത്തിനായി മഹാബലിപുരത്ത് എത്തി.
