ചെന്നൈ : തെന്നിന്ത്യന്‍ താരം നയന്‍താരയുടെ ജന്മദിനമാണ് ഇന്ന്. നയന്‍താരയും കാമുകന് വിഘ്നേശ് ശിവനും ഒരുമിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്
നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്ന് കേക്ക് മുറിക്കുന്ന വീഡിയോയ്ക്കൊപ്പം ‘ജന്മദിന നിമിഷങ്ങള്‍’ എന്നാണ് നയന്‍താര കുറിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പിറന്നാള്‍ വീഡിയോ നിമിഷങ്ങള്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തു.