
മനാമ: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നിന് ആരംഭിച്ച് ഒക്ടോബർ പതിമൂന്നാം തീയതി വിജയദശമി നാളിലെ വിദ്യാരംഭത്തോടെ സമാപിക്കും. വിജയദശമി നാളിൽ രാവിലെ 5 30 മുതൽ വിദ്യാരംഭം ആരംഭിക്കും. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ.ബി അശോക് കുമാർ ഐ.എ.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. വിദ്യാരംഭത്തിന്റെ രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
37134323 ബിജു പി ചന്ദ്രൻ, 37259762 രമ്യ ശ്രീകാന്ത്
