
മനാമ: ഗള്‍ഫ് മേഖലയിലെ നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന ബഹ്റൈനിലെ ഇന്ത്യന്‍ പൗരരെ സഹായിക്കാന്‍ നവഭാരത് ബഹ്റൈന്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ സംഘടിപ്പിക്കുന്നു.
ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന യാത്രക്കാര്‍ക്കായി ഗള്‍ഫ് എയറുമായി ഏകോപിപ്പിച്ചാണ് നവഭാരത് ബഹ്റൈന്‍ ഒന്നിലധികം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ക്രമീകരിക്കുന്നത്. താഴെപ്പറയുന്ന സ്ഥലങ്ങളിലേക്കുള്ള ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ എല്ലാ സീറ്റുകളും ബുക്ക് ചെയ്തിട്ടുണ്ട്:
മുംബൈ- 192 സീറ്റുകള്‍ മാര്‍ച്ച് 17, 18, ഹൈദരാബാദ്- 192 സീറ്റുകള്‍ മാര്‍ച്ച് 19, കൊച്ചി- 282 സീറ്റുകള്‍ മാര്‍ച്ച് 19.
കൂടുതല്‍ വിവരങ്ങള്‍ക്ക് 39135389 എന്ന നമ്പറില്‍ ബന്ധപ്പെടാം.


