തിരുവനന്തപുരം: നവരാത്രി ഘോഷയാത്ര ഒഴിവാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി സംസ്ഥാന സർക്കാർ. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഘോഷയാത്ര നടത്താൻ സർക്കാർ തീരുമാനിച്ചു. ഹിന്ദു സംഘടകളുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.
കാൽനട ഘോഷയാത്ര ഒഴിവാക്കി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് നവരാത്രി വിഗ്രഹങ്ങൾ വാഹനത്തിൽ എത്തിക്കാനുള്ള തീരുമാനമാണ് സർക്കാർ ഉപേക്ഷിച്ചത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. കാൽനടയായുള്ള ഘോഷയാത്ര ഒഴിവാക്കി വാഹനത്തിൽ എഴുന്നള്ളിച്ചാൽ ആചാര ലംഘനം ഉണ്ടാകുമെന്നാരോപിച്ചാണ് ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. തുടർന്നാണ് സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറിയത്.
നിയന്ത്രണങ്ങളോടെ മൂന്ന് ദിവസത്തെ ഘോഷയാത്ര നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഘോഷയാത്ര വരുന്ന വഴിയുള്ള സ്വീകരണങ്ങളും ആഘോഷ പരിപാടികളും ഒഴിവാക്കി. ഘോഷയാത്രയുടെ ഭാഗമായുള്ള വെള്ളിക്കുതിര എഴുന്നള്ളിപ്പും ഇത്തവണ ഉണ്ടാകാൻ സാധ്യതയില്ല.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
നാലു പേർ ചുമക്കുന്ന ചെറു പല്ലക്കിൽ മൂന്ന് വിഗ്രഹങ്ങൾ കൊണ്ടുവരാനാണ് യോഗത്തിൽ തീരുമാനമായത്. കൊറോണ പരിശോധനയ്ക്ക് ശേഷം മാത്രമെ പല്ലക്ക് ചുമക്കുന്നവരും ശാന്തിക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം വിഗ്രഹ ഘോഷയാത്രയിൽ പങ്കെടുക്കാവൂവെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.