കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി അഭിഭാഷകനായ ശങ്കു ടി ദാസ് നോട്ടീസ് അയച്ചു. ക്ഷേത്ര മൈതാനം നവകേരള സദസ്സിന് വിട്ട് നൽകുന്നത് നിയമ വിരുദ്ധം ആണെന്നാണ് നോട്ടീസ് പറയുന്നത്. പരിപാടി നടത്താൻ ക്ഷേത്ര മതിൽകെട്ട് പൊളിക്കേണ്ടിവരുമെന്നും ഇത് ഭക്തരുടെ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് അഭിഭാഷകൻ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നത്. സംഘാടകരോട് മറ്റൊരു വേദി കണ്ടെത്താൻ നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ മാസം 20നാണ് ചടയമംഗലം മണ്ഡല പരിപാടി നടക്കേണ്ടത്. ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും നോട്ടീസിലുണ്ട്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ നാളെ ഹൈക്കോടതിയെ സമീപിക്കും.
Trending
- ബഹ്റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ ആദരിച്ചു
- തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ
- എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ ഇമാജിനേഷന് സ്റ്റേഷന് ആരംഭിച്ചു
- കോംഗോ- റുവാണ്ട സമാധാന കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.ഡി.എഫ്. അന്താരാഷ്ട്ര കായിക മത്സര വിജയങ്ങള്‍ ആഘോഷിച്ചു
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്
- നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- തെരുവുനായ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ അഞ്ചു വയസുകാരന് മരിച്ചു