
മനാമ: ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ നാഷണല്‍ ഗാര്‍ഡ് സ്റ്റാഫ് ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് അല്‍ ഖലീഫയോടൊപ്പം ബഹ്റൈന്‍ പ്രതിരോധ സേന(ബി.ഡി.എഫ്)യുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഏകോപനത്തോടെ നാഷണല്‍ ഗാര്‍ഡ് യൂണിറ്റുകളെയും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അവരുടെ ചുമതലകളെയും നേരിട്ടു പരിശോധിച്ചു വിലയിരുത്തി.
നിലവിലെ പ്രാദേശിക സംഭവവികാസങ്ങള്ക്കിടയിലുള്ള യൂണിറ്റുകളുടെ പ്രവര്‍ത്തന പങ്കിനെക്കുറിച്ച് ഉന്നതോദ്യോഗസ്ഥര്‍ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ക്ക് വിശദീകരിച്ചുകൊടുത്തു. നിയുക്ത പ്രദേശങ്ങള്‍ സംരക്ഷിക്കാനും ഭീഷണികളെ നേരിടാനുമായി കാര്യക്ഷമതയോടെ തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച ഉയര്‍ന്ന മനോവീര്യവത്തെയും ശക്തമായ പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. വിവിധ വെല്ലുവിളികളെ നേരിടുന്നതില്‍ നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസത്തെയും കഴിവിനെയും അദ്ദേഹം അഭിനന്ദിച്ചു.


