മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഡിസംബര്‍ 16, 17 തീയതികളില്‍ പ്രത്യേക ഹെല്‍ത്ത് പാക്കേജ് ലഭ്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പാക്കേജില്‍ 52 ലാബ് ടെസ്റ്റുകള്‍ വെറും 5.2 ദിനാറിന് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 52-ാം ദേശീയ ദിനത്തിന്റെ ബഹുമാനാര്‍ഥമാണ് 52 ടെസ്റ്റുകള്‍ ഇത്രയും കുറഞ്ഞ തുകക്ക് നല്‍കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. രണ്ടുദിവസവും രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെ മാത്രമായിരിക്കും ഈ പരിശോധനകള്‍ ലഭിക്കുക. ഇതോടൊപ്പം ബിഎംഐ, ബിപി പരിശോധനയും ജനറല്‍ ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കും. 16ന് ഡെന്റല്‍ കണ്‍സള്‍ട്ടേഷനും സൗജന്യമായി നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Trending
- തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ
- എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ ഇമാജിനേഷന് സ്റ്റേഷന് ആരംഭിച്ചു
- കോംഗോ- റുവാണ്ട സമാധാന കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.ഡി.എഫ്. അന്താരാഷ്ട്ര കായിക മത്സര വിജയങ്ങള്‍ ആഘോഷിച്ചു
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്
- നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- തെരുവുനായ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ അഞ്ചു വയസുകാരന് മരിച്ചു
- ഒന്നര വര്‍ഷം മുമ്പ് കാണാതായയാളുടെ മൃതദേഹഭാഗങ്ങള്‍ വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍