
മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ ആശുപത്രിക്ക് പുരസ്കാരം. മികച്ച ദീപാലങ്കാര ഒരുക്കിയതിന് ബാങ്കുകളും സ്വകാര്യ കമ്പനികളും ഉള്‍പ്പെടുന്ന വിഭാഗത്തില്‍ രണ്ടാം സമ്മാനമാണ് ഷിഫ അല്‍ ജസീറക്ക് ലഭിച്ചത്.
ഏഴു നില കെട്ടിടം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ചുവപ്പും വെള്ളയും ഇടകലര്‍ന്ന വൈദ്യുത ദീപങ്ങളാല്‍ വര്‍ണാഭമായി അലങ്കരിച്ചിരുന്നു. ബഹ്റൈന്‍ ദേശീയ പാതകയുടെ നിറത്തോടെയുള്ള അലങ്കാരം നയനമനോഹര കാഴ്ചയൊരുക്കി.

ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസന് അബ്ദുല്ല അല്‍ മദനിയില് നിന്നും ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ഡയരക്ടര്‍ പികെ ഷബീര്‍ അലി പുരസ്കാരം ഏറ്റുവാങ്ങി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ദീപാലങ്കാരമത്സരത്തില്‍ ഷിഫ അല്‍ ജസീറ പുരസ്കാരം നേടി
