
മനാമ: ബഹ്റൈനില്‍ കേള്‍വി, സംസാര ശേഷിയില്ലാത്ത വ്യക്തികള്‍ക്കായി ‘നസ്മാക്കൂം’ ആംഗ്യഭാഷാ ആപ്പ് വികസിപ്പിച്ചെടുത്തു. ലേബര്‍ ഫണ്ടു(തംകീന്‍)മായി സഹകരിച്ച് ഇന്വിറ്റയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.
വിവിധ മാര്‍ഗങ്ങളിലൂടെ സമൂഹത്തിലെ എല്ലാവര്ക്കും ഉയര്‍ന്ന തലത്തിലുള്ള സേവനം നല്‍കുന്നതിനുള്ള തംകീന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണിതെന്ന് തംകീന്‍ കസ്റ്റമര്‍ എക്സ്പീരിയന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസാം ഹമ്മദ് പറഞ്ഞു. ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും അവര്‍ക്ക് തുല്യ അവസരങ്ങള്‍ ഉറപ്പാക്കാനുമുള്ള തംകീന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിശാലമായ സമൂഹവുമായി നസ്മാക്കൂമിനെ ബന്ധിപ്പിക്കുന്നത് ഭിന്നശേഷിക്കാരായ വ്യക്തികളെ ലോകവുമായി കൂടുതല്‍ എളുപ്പത്തില്‍ ഇടപഴകാന്‍ പ്രാപ്തരാക്കുമെന്ന് ഇന്‍വിറ്റ ചീഫ് എക്സിക്യൂട്ടീവ് രാഹുല്‍ ഭല്ല പറഞ്ഞു.
