
മനാമ: 2025 സ്പെയ്സ് ആപ്പ്സ് ചാലഞ്ച് മത്സരം സംഘടിപ്പിക്കുന്നതില്‍ ബഹ്റൈന്‍ സ്പേസ് ഏജന്‍സി (ബി.എസ്.എ) വഹിച്ച പങ്കിനെ യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷന് (നാസ) അഭിനന്ദിച്ചു.
ഇതില്‍ പങ്കെടുത്തവരുടെ എണ്ണത്തില്‍ ബഹ്റൈന്‍ ഏറ്റവും ഉയര്‍ന്ന ആഗോള വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 80 ശതമാനം വര്‍ധനയാണുണ്ടായത്.
ബഹ്റൈന്‍ യൂണിവേഴ്സിറ്റി കാമ്പസ്, ബഹ്റൈന്‍ പോളിടെക്നിക് കാമ്പസ് എന്നിവിടങ്ങളിലായാണ് മത്സരം നടന്നത്.


