
മനാമ: ബഹ്റൈനില്‍ ശ്മശാനം കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ കേസില്‍ 31കാരനായ പാക്കിസ്ഥാന് പൗരന് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.
ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. എക്കറിലെ ഷെയ്ഖ് സഹലാന്‍ ശ്മശാനമാണ് ഇയാള്‍ കച്ചവടത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇവിടെ ഖബറടക്കിയവരുടെ പേരും ഫോട്ടോയുമുള്ള ബോര്‍ഡുകളുടെ മറവില്‍ മയക്കുമരുന്ന് വെച്ച് ദൂരെ പോയി ആവശ്യക്കാര്‍ക്ക് വിവരം നല്‍കുകയായിരുന്നു ഇയാളുടെ രീതി.
ഇയാളുടെ കച്ചവടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. ഇതു മനസ്സിലാക്കിയ ഇയാള്‍ കിംഗ് ഫഹദ് കോസ് വേ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. ഇയാളുടെ ഷൂസിനുള്ളില്‍നിന്ന് മയക്കുരുന്ന് കണ്ടെടുത്തിരുന്നു.


