
മനാമ: ബഹ്റൈനില്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക് എവിഡന്‍സിന്റെ ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റ് അധികൃതര്‍ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നിരവധി പേര് പിടിയിലായി.
വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ് പ്രതികള്‍. ഇവരില്‍നിന്ന് മൊത്തം മൂന്നു കിലോഗ്രാം മയക്കുമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്. ഇതിന് വിപണിയില്‍ ഏതാണ്ട് 28,000 ദിനാര്‍ വില വരും.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ നടപടിയിലാണ് ഇവര്‍ പിടിയിലായത്. കേസുകളില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ തെളിവായി സൂക്ഷിച്ചിട്ടുണ്ട്. കേസുകള്‍ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
