
മനാമ: ബ്രിട്ടനില്‍നിന്ന് ബഹ്റൈനിലേക്ക് മയക്കുമരുന്ന് പാര്‍സലില്‍ ഒളിപ്പിച്ചു കടത്തിയ കേസില്‍ രണ്ടു ബഹ്റൈനികളുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
റാംലി സ്വദേശിയായ 22കാരന്, ഹിദ്ദിലെ ഒരു ജ്വല്ലറി ജീവനക്കാരിയായ 25കാരി എന്നിവരുടെ വിചാരണയാണ് ആരംഭിച്ചത്. വിവിധയിനം മയക്കുമരുന്നുകളാണ് ഇവര്‍ കടത്തിയത്.
ബ്രിട്ടനില്‍നിന്ന് വന്ന ഒരു പാര്‍സലില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥന് വിവരമറിയിച്ചതിനെ തുടര്‍ന്ന് ആന്റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇത് കൊണ്ടുവന്ന ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.


