
മനാമ: ഉണക്കമീന്‍ പാക്കറ്റുകളിലൊളിപ്പിച്ച് ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ വിദേശികളായ പുരുഷനും സ്ത്രീക്കും ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം വീതം തടവും 10,000 ദിനാര്‍ വീതം പിഴയും വിധിച്ചു.
ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവരുടെ ബാഗുകള്‍ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് ഉണക്കമീന്‍ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.


