മായാനദിക്ക് ശേഷം ആഷിഖ് അബു, ഉണ്ണി ആർ, ടൊവിനോ തോമസ് ടീം വീണ്ടും ഒരുമിക്കുന്നു. നാരദൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളാവും. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമ്മാണം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ജാഫർ സാദിഖ് ആണ് ക്യാമറ കൈകാര്യം ചെയ്യുക. സൈജു ശ്രീധരൻ എഡിറ്റിംഗ് നിർവഹിക്കും. ശേഖർ മേനോൻ സംഗീത സംവിധാനം. ഗോകുൽ ദാസ് ആർട്ട്. മാഷർ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്സ് സേവ്യർ മേക്കപ്പ്. അടുത്ത വർഷം ജനുവരിൽ ചിത്രീകരണം തുടങ്ങി വിഷു റിലീസായി ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.
മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ആഷിഖ് അബുവും ഉണ്ണി ആറും ഒരുമിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിനു ശേഷമാണ് ഉണ്ണി ആറിൻ്റെ രചനയിൽ അന്ന ബെൻ അഭിനയിക്കുക.