ന്യൂഡൽഹി: പത്തനംതിട്ട ഇലന്തൂരിലെ നരബലി സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി ജോയി, ഡി.ജി.പി അനിൽകാന്ത് എന്നിവർക്ക് നോട്ടീസ് നൽകി.
കാലടി മാട്ടൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലി (49) കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മ (50), എന്നിവരാണ് മനുഷ്യബലിക്ക് ഇരയായത്. ഭഗവൽ സിംഗ് (68), ഭാര്യ ലൈല (54), എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി (റഷീദ്, 52) എന്നിവരാണ് അറസ്റ്റിലായത്.