
മനാമ: ദീപു ആർ എസ് ചടയമംഗലം രചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം ‘ MY QUARANTINE TALES,’ മലയാളസിനിമയുടെ കാരണവർ പത്മശ്രീ മധു പ്രകാശനം ചെയ്തു. മലയാള കാവ്യസംഗീതിക ഇന്റർനാഷണൽ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരക്കഥാകൃത്ത് വിനു എബ്രഹാം ആദ്യപ്രതി ഏറ്റുവാങ്ങി. സംഗീത സംവിധായകൻ സബീഷ് ബാല അധ്യക്ഷനായിരുന്നു. ഗായകൻ ഷൈൻ ഡാനിയേൽ, സംഗീതസംവിധായകൻ ശബരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ലണ്ടനിലെ കെപി ഇന്റർനാഷണൽ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫസർ (Dr.) സുധാoശു ചതുർവേദി യുടെതാണ് അവതാരിക.

ആമസോൺ, ഫ്ലിപ്കാർട്ട്, ആപ്പിൾ ബുക്സ് തുടങ്ങി ഇരുപതോളം അന്താരാഷ്ട്ര ഈ കൊമേഴ്സ് വെബ്സൈറ്റുകളിൽ പുസ്തകം ലഭ്യമാണ്. കടയ്ക്കൽ കൃഷിഭവനിലെ ഉദ്യോഗസ്ഥനാണ് ദീപു. മലയാള സാഹിത്യ രംഗത്ത് പ്രശസ്തനായ ഇദ്ദേഹം നിരവധി ആൽബങ്ങളും, കവിതകളും രചിച്ചിട്ടുണ്ട്.
