കോഴിക്കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന് എംഎല്‍എ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും മുസ്ലിം ലീഗ്. നിലവിൽ രാജിവയ്ക്കേണ്ട സാഹചര്യമില്ലയെന്നും, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും നേതൃയോഗം വിലയിരുത്തി. എം.സി കമറുദ്ദീന് നിക്ഷേപ തട്ടിപ്പ് നടത്തിയിട്ടില്ല, ബിസിനസ് തകര്‍ന്നതാണ്. സര്‍ക്കാരിനും സിപിഎമ്മിനുമെതിരെയുള്ള മയക്കുമരുന്ന് കേസും അഴിമതിക്കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് എംഎല്‍എയെ അറസ്റ്റു ചെയ്തത്. അറസ്റ്റിലൂടെ നിക്ഷേപകര്‍ക്ക് പണം ലഭിക്കാനുള്ള അവസരം സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. അറസ്റ്റ് യു.ഡി.എഫിന് പ്രതിച്ഛായാ നഷ്ടമുണ്ടാക്കിയിട്ടില്ല.