മനാമ: ചരിത്ര പരമായ ഉത്തരവാദിത്തം നിറവേറ്റുകയും പാരമ്പര്യ ചരിത്രം ഉയർത്തി പിടിച്ച് പ്രയാണം തുടരുകയും ചെയ്യുന്ന രാഷ്ടീയ ദർശനമാണ് മുസ്ലീംലീഗ് എന്ന് എസ് പി കുഞ്ഞമ്മദ് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ദർശനം നേരിന്റെ അടിസ്ഥാനത്തിൽ മഹാനായ ഖായിദെ മില്ലത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടതാണെന്നും ആ ചരിത പാരമ്പര്യത്തിന്റെ വഴിയിൽ തന്നെ യാണ് ഇന്നും എന്നും മുസ്ലിം ലീഗ് സഞ്ചരിക്കുകയെന്നും ബഹ്റൈൻ കെ എം സി സി ഈസ്റ്റ് റഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തന ഉദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കവെ കോഴിക്കോട് ജില്ല മുസ്ലീം ലീഗ് വൈസ് പ്രസിഡൻ് കൂടിയായ എസ് പി കുഞ്ഞമ്മദ് അഭിപ്രായപ്പെട്ടു.
ഈസ്റ്റ് റഫ സി എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. അൽ അമാന, നോർക്ക, പ്രവാസി ക്ഷേമനിധി തുടങ്ങിയ പദ്ധതികളെ കുറിച്ച് കെഎംസിസി സംസ്ഥാന സെക്രട്ടറി എ. പി. ഫൈസൽ സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ സോഷ്യൽ മീഡിയ പേജ് ലോഞ്ചിംഗ് അസൈനാർ കളത്തിങ്ങൽ നിർവഹിച്ചു. പുതിയ കാലയളവിലേക്കുള്ള
പ്രവർത്തന പദ്ധതികൾ ഷമീർ വി എം അവതരിപ്പിച്ചു. കെ എം സി സി ബഹ്റൈൻ കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാഫി വേളം, സി എം കുഞ്ഞബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
എൻ അബ്ദുൽ അസീസ്, റമീസ് കെ, ഫസലുറഹ്മാൻ, വി പി, സഫീർ, കെ പി സാജിർ, സി ടി കെ സജീർ സി കെ മുസ്തഫ, കെ നസീർ, യു ഷംസുദ്ദീൻ, എം കെ സിദ്ധീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ആക്റ്റിംങ്ങ് പ്രസിഡൻ്റ് സി. പി ഉമ്മർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ടി.ടി അഷറഫ് സ്വാഗതവും സാജിദ് കൊല്ലിയിൽ നന്ദിയും പറഞ്ഞു.