വാഷിംഗ്ടൺ : യുവാവിന്റെ ഞരമ്പുകളില്‍ കൂണുകള്‍ മുളച്ചു. 30 കാരന്റെ
ഞരമ്പുകളിലാണ് കൂണുകൾ മുളച്ചു പൊന്തിയത് . ബയോപോളര്‍ ഡിസോര്‍ഡർ എന്ന രോഗത്തിനു ശമനം തേടി കൂണില്‍ നിന്നുണ്ടാക്കിയ ലായനി ഇയാൾ ശരീരത്തില്‍ കുത്തിവെച്ചിരുന്നു . ഇതാണ് ഈ അവസ്ഥയക്ക് കാരണമെന്നും പറയപ്പെടുന്നു . എന്നാൽ അക്ഷരാർത്ഥത്തിൽ യുവാവിന്റെ രോഗമെന്തെന്ന് പ്രവചിക്കാനാകാത്ത നിലയിലാണ് ശാസ്ത്രലോകം.
മാജിക് മഷ്റൂമില്‍ നിന്നെടുക്കുന്ന ഹോളോസിനെജിക് എന്ന ലായനിയാണ് യുവാവ് കുത്തി വച്ചത്. മെഡിസിനുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയ യുവാവ് പ്രകൃതിദത്ത രീതിയിലൂടെ മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു . മാനസിക പ്രശ്നങ്ങള്‍ നേരിട്ടുന്നവര്‍ക്ക് ഈ സംയുക്തം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഒരു മെഡിക്കല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇവ സ്വീകരിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. മാത്രവുമല്ല മാജിക് മഷ്റൂം ലായനി നേരിട്ട് ശരീരത്തില്‍ കുത്തിവെക്കുന്നത് ശാസ്ത്രീയമല്ല. ഇതിലെ പ്രധാനഘടകമായ സൈലോസിബിൻ എന്ന ഘടകം വേര്‍തിരിച്ചാണ് ശാസ്ത്രീയമായി ഉപയോഗിക്കുന്നത്.
For Appointment Click: https://www.kimshealth.org/bahrain/muharraq/
എന്നാൽ മാജിക് മഷ്റൂം വെള്ളത്തില്‍ തിളപ്പിച്ച് കോട്ടന്‍ തുണിയില്‍ അരിച്ചെടുത്ത് നേരിട്ട് കൈയ്യിലെ ഞരമ്പിലേക്ക് കുത്തിവെക്കുകയായിരുന്നു യുവാവ്. കുത്തിവെപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ രക്തം ഛര്ദിക്കാന് തുടങ്ങി. ചര്‍മ്മത്തിന്റെ നിറം മഞ്ഞയാവാനും തുടങ്ങി. ഇത് ശ്രദ്ധിച്ച ഇദ്ദേഹത്തിന്റെ ബന്ധുക്കളാണ് അശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിയപ്പോള്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. ഉടന്‍തന്നെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് രക്തത്തില്‍ കൂണ് ഫംഗസുകള്‍ വളര്‍ന്നെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അവയവങ്ങളുടെ പ്രവർത്തനത്തെയാകെ ഇത് ബാധിക്കുകയും ചെയ്തു .22 ദിവസം ഇയാള്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഏഴു ദിവസമാണ് ഐസിയുവില്‍ കഴിയേണ്ടി വന്നത്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ടെങ്കിലും ബാക്ടീരിയ ബാധ ഒഴിവാക്കാന്‍ ആന്റി ഫംഗല്‍ ആന്റി ബയോട്ടിക്കുകളുടെ തുടര്‍ ചികിത്സ കുറച്ചുകാലത്തേക്ക് ആവശ്യമാണ്.