ധാക്ക: ബംഗ്ലാദേശ് വിക്കറ്റ് കീപ്പറും മുൻ വൈസ് ക്യാപ്റ്റനുമായ മുഷ്ഫിഖർ റഹീം ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുഷ്ഫിഖർ ടി20യിൽ നിന്ന് പിന്മാറിയത്.
ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ ബംഗ്ലാദേശ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുഷ്ഫിഖർ റഹീം ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 4, 1 എന്നിങ്ങനെയാണ് ഏഷ്യാ കപ്പില്‍ രണ്ട് കളിയില്‍ നിന്ന് മുഷ്ഫിഖര്‍ സ്കോര്‍ ചെയ്തത്. കുശാൽ മെൻഡിസിനെ പുറത്താക്കാനുള്ള നിർണായക ക്യാച്ചും മുഷ്ഫിഖർ നഷ്ടപ്പെടുത്തിയിരുന്നു.